നെയ്യാര്‍ ഡാം കാണാനെത്തിയ യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം; ബൈക്കിടിച്ച് വീഴ്ത്തി, യുവാവിന്റെ കാല്‍ ഒടിഞ്ഞു തൂങ്ങി

തിരുവനന്തപുരത്ത് നെയ്യാര്‍ ഡാം കാണാനെത്തിയ യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച് വീഴ്ത്തിയതിനു ശേഷം മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ കെഡിപി പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത്. നെയ്യാര്‍ ഡാമില്‍ സന്ദര്‍ശനത്തിനായെത്തിയ യുവാക്കളുടെ സംഘത്തില്‍പ്പെട്ട ഒരാളുടെ ബൈക്കില്‍ വേഗത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ഇടിച്ചു കയറ്റുകയായിരിന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവിന്റെ കാല്‍ രണ്ട് കഷണങ്ങളായി ഒടിഞ്ഞു തൂങ്ങി. നിലത്തു വീണ യുവാവിനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.

ലാലു എന്ന അനില്‍ വി കെയും അനീഷുമാണ് പ്രതികള്‍. ഇതില്‍ അനില്‍ ആലപ്പുഴയില്‍ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനാണ്. ഇരുവരും കെഡിപി എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകരാണ്. ഇവര്‍ക്കെതിരെ ആര്യന്‍കോട് പൊലീസ് സ്റ്റേഷനിലടക്കം നേരത്തെ കേസ് നിലവിലുണ്ട്. സംഭവം നടന്ന സ്ഥലത്ത് മുന്‍പ് ബൈക്ക് റൈസിംഗ് സ്ഥിരമായി നടക്കുന്നുവെന്ന് കാട്ടി പ്രതികളിലൊരാളുടെ ഭാര്യ പരാതി നല്‍കിയിട്ടുണ്ടായിരിന്നു.

അപകടം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് കേസെടുത്തിരുന്നില്ല എന്നാല്‍ ദൃശ്യങ്ങള്‍ അടക്കം വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ നെയ്യാര്‍ ഡാം പൊലീസ് കേസെടുത്തു. പരുക്കേറ്റ യുവാവ് വട്ടിയൂര്‍ക്കാവ് സ്വദേശിയാണെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here