എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ ഉള്ളൂ മറ്റാരും: ലാലേട്ടനോടുള്ള ആരാധന തുറന്നുപറഞ്ഞ് മീര ജാസ്മിന്‍

എല്ലാവരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷേ മോഹന്‍ലാല്‍ കഴിഞ്ഞേ ഉള്ളൂ മറ്റാരും.. ലാലേട്ടനോടുള്ള ആരാധന തുറന്നു പറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട നായിക മീര ജാസ്മിന്‍. ലാലേട്ടനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത് ഒരനുഗ്രഹമായി കരുതുന്നുവെന്നും മീര കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ തുറന്നുപറഞ്ഞു.

ലാലേട്ടനോടൊപ്പം അഭിനയിക്കുമ്പോള്‍ എനിക്കെന്തോ സംഭവിച്ചത് പോലെ തോന്നും. ഓട്ടോമാറ്റിക്കായി അറിയാതെ നമ്മള്‍ അഭിനയിച്ചു പോകും. എനിക്ക് അത്തരം ഒരു എക്‌സ്പീരിയന്‍സ് ആയിരുന്നു. ഒരുപാട് നല്ല സിനിമകള്‍ ഇനിയും എനിക്ക് ലാലേട്ടന്റെ കൂടെ ചെയ്യണമെന്നുണ്ട്. മീര തുറന്നു പറഞ്ഞു.

ആദ്യമായി ഒരു സിനിമ ചെയ്യുന്നതുപോലെയാണ്, അത്രയും താല്‍പര്യത്തോടെയാണ് ലാലേട്ടന്‍ ഓരോ സിനിമയും ചെയ്യുന്നത്.

ഹീ ഈസ് എ ഗ്രേറ്റ് ആക്ടര്‍… ഒരു മഹാനടനാണ് അദ്ദേഹം. മോഹന്‍ലാല്‍ എന്ന് പറഞ്ഞ നടന്‍ ലോകത്തിലെ തന്നെ ടോപ് ഫൈവ് നടന്മാരില്‍ ഒരാളാണ്. നമ്മള്‍ എപ്പോഴും ഹോളിവുഡ് നടന്മാര്‍ എന്നു പറയും. പക്ഷേ, ടോപ് ഫൈവില്‍ ഒരാളാണ് ലാലേട്ടന്‍. ടോപ് ഫൈവ് എന്നു പറയാന്‍ പോലും എനിക്ക് നാണക്കേടാണ്. അങ്ങനെ പറയാന്‍ പാടില്ല ഒരു ആക്റ്ററിന്റെ കഴിവിനെ.

എനിക്ക് പലപ്പോഴും വിഷമം വരുന്ന ഒരു കാര്യമാണ് ബോളിവുഡ് സിനിമകളെ ഭയങ്കരമായി ഉയര്‍ത്തി കാണിക്കും. തീര്‍ച്ചയായും ഞാന്‍ എല്ലാവരെയും ബഹുമാനിക്കുന്നു. അമിതാഭ് ബച്ചനെ ഭയങ്കര ഇഷ്ടമാണ്. എല്ലാവരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷേ എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ ഉള്ളൂ മറ്റാരും. അത് വിട്ടുകൊടുക്കില്ല ഞാന്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് ലാലേട്ടന്‍. മോഹന്‍ലാലിനെ പോലെ ഒരു നടനെ നമുക്ക് കിട്ടിയതില്‍ ഏറെ അഭിമാനം ഉണ്ട്. മീര ജാസ്മിന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here