പഞ്ചാബിൽ ചീഫ് സെക്രട്ടറിയെ മാറ്റി

പഞ്ചാബിൽ ചീഫ് സെക്രട്ടറിയെ മാറ്റി പുതിയ മുഖ്യമന്ത്രിയായ ചരൺജിത്ത് സിംഗ് ചെന്നിയുടെ സർക്കാർ. ഉന്നത ഉദ്യോഗസ്ഥതലത്തിൽ മെന്നി നടത്തുന്ന അഴിച്ചു പണിയുടെ ഭാഗമായാണ് നിലവിലെ ചീഫ് സെക്രട്ടറിയായ വിനി മഹാജനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത്.

അനിരുദ് തിവാരിയാണ് പുതിയ ചീഫ് സെക്രട്ടറി. വിനി മഹാജന്റെ ഭർത്താവും പഞ്ചാബ് ഡിജിപിയുമായ ദിനകർ ഗുപതയേയും ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് സൂചനയുണ്ട്.

സീനിയോരിറ്റിയിൽ അഞ്ച് ഐ.എ.എസ് ഒാഫീസർമാരെ മറികടന്നാണ് അനിരുദ്ധ് തിവാരിയുടെ നിയമനം. രൺവീർ കൗർ, സഞ്ജയ് കുമാർ, അഞ്ജലി ഭവ്റ, വിജയ് കുമാർ ജൻജുവ, കൃപ ശങ്കർ സരോജ് എന്നി മുമ്പിലുള്ളവർ.

ഇതിൽ അഞ്ജലി ഭവ്റ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അമരീന്ദർ സിംഗുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥർക്കാണ് ചരൺജിത്ത് സിംഗ് ചെന്നി മുഖ്യമന്ത്രിയായ ശേഷം സ്ഥാനനഷ്ടം സംഭവിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News