മലയാളികള്‍ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ കണ്ട പടമാണ് കിന്നാരത്തുമ്പികള്‍. എന്നാല്‍ കിന്നാരത്തുമ്പികളില്‍ മസാല ചേര്‍ന്ന രംഗങ്ങള്‍ ചിത്രീകരിച്ചതിനു പിന്നിലെ രസകരമായ കഥ തുറന്നുപറയുകയാണ് സലീം കുമാര്‍. അതില്‍ അഭിനയിച്ച രസകരമായ അനുഭവം കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലാണ് സലീം കുമാര്‍ തുറന്നു പറഞ്ഞത്.
കിന്നാരത്തുമ്പികള്‍ അവര്‍ അങ്ങനെ ഉദ്ദേശിച്ച എടുത്ത പടം അല്ല. അതൊരു ഷക്കീല പടമാണ്. ഷക്കീല ആദ്യമായി വരുന്ന പടമാണത്. അന്ന് ഷക്കീലയെയൊന്നും ആര്‍ക്കും അറിയില്ല.
അന്ന് എന്നെ എന്റെ ഒരു സുഹൃത്ത് റോഷന്‍ വിളിച്ചിട്ട് പറഞ്ഞു. എടാ ഒരു പടം ഉണ്ട് അവാര്‍ഡ് പടം. നീയൊന്നു ചെയ്യണം. അപ്പോള്‍ ഞാന്‍ പറഞ്ഞു അതിനെന്താ ഞാന്‍ ചെയ്യാമല്ലോ. ഞാന്‍ ചെയ്തപ്പോഴും എന്റെ ഭാഗത്തു നിന്ന് ചിന്തിച്ചപ്പോഴും ഒരു പ്രശ്‌നവും എനിക്ക് അങ്ങനെ തോന്നിയില്ല. ആ പടത്തിലും അങ്ങനെയൊന്നുമില്ല. അങ്ങനെ ഈ പടവുമായി അവര്‍ ഒരുപാട് സ്ഥലത്ത് നടന്നു. പടത്തില്‍ മസാല കണ്ടെന്റ് ഒന്നുമില്ല. ഇതിന്റെ പ്രൊഡ്യൂസറും ഡയറക്ടറും എല്ലാം നല്ല സിനിമയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഈ പടം എടുക്കാനായി ഒരാളും വന്നില്ല. സലീം കുമാര്‍ പറഞ്ഞു.
ഞാന്‍ അതിന്റെ ഡബ്ബിങ്ങിന് ആയി പോയപ്പോള്‍. സംവിധായകന്‍ എന്നോട് പറഞ്ഞു. സലീമേ ഈ പടം എടുക്കാന്‍ ആരുമില്ല. മസാല കണ്ടെന്റ് കൂടി ഉള്‍പ്പെടുത്തട്ടെ എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, അങ്ങനെയാണെങ്കില്‍ നിങ്ങള്‍ അത് ചെയ്‌തോളൂ… പക്ഷേ എന്ത് ചെയ്താലും നിങ്ങള്‍ എനിക്ക് ഒരു വാക്ക് തരണം. എന്റെ പടം നിങ്ങള്‍ പോസ്റ്ററില്‍ വയ്ക്കരുത്.
അവര്‍ ആ വാക്കുപാലിച്ചു പോസ്റ്ററില്‍ അവര്‍ എന്റെ പടം വെച്ചില്ല. അവര്‍ നല്ല ഉദ്ദേശത്തോടു കൂടി തന്നെയാണ് ആദ്യം ആ പടം എടുത്തത്. ഷക്കീലയുമായി ഒരുമിച്ചുള്ള സീനില്ല. അത്തരത്തിലുള്ള കണ്ടന്റ് ആദ്യം ആ സിനിമയില്‍ ഇല്ലായിരുന്നു. ആ പടം ഇറങ്ങാനുള്ള കാരണം മലയാളികള്‍ തന്നെയാണ്. പടം ഒരിക്കലും രക്ഷപ്പെടില്ല എന്ന് കണ്ടപ്പോള്‍ അതിലേക്ക് അല്പം മസാല ചേര്‍ത്തു. രണ്ടാമത് ഷൂട്ട് ചെയ്തതാണ് പിന്നീടുള്ളത്. എന്റെ നാട്ടില്‍ അന്ന് വൃദ്ധന്മാര്‍ ഏറ്റവും കൂടുതല്‍ കണ്ട പടവും കിന്നാരത്തുമ്പികള്‍ ആണ്. സലീം കുമാര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.