5 വർഷം കൊണ്ട് ആരോഗ്യ മേഖല മികച്ച നേട്ടം കൈവരിച്ചു; മുഖ്യമന്ത്രി

5 വർഷം കൊണ്ട് ആരോഗ്യ മേഖല മികച്ച നേട്ടം കൈവരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആരോഗ്യ- വനിത ശിശു വികസന വകുപ്പിൻ്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ശ്രദ്ധയോടെയുള്ള ഇടപെടലാണ് സർക്കാർ ആരോഗ്യമേഖലയ്ക്ക് നൽകുന്നതെന്നും മൂന്നാം തരംഗത്തെ മുന്നിൽ കണ്ട് കൂടുതൽ സജ്ജീകരണമൊരുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയിലെ ഓരോ വാർഡിലും ഒരു ഐ സി യുവാണ് ഒരുക്കിയിരിക്കുന്നത്.

2016ൽ ശിശു മരണനിരക്ക് 10% ആയിരുന്നു. ഐക്യരാഷ്ട്രസഭ 8% ആക്കണമെന്ന് നിർദേശം നൽകിയിരുന്നു. തുടർന്ന് മരണനിരക്ക് കേരളം 7 ശതമാനമാക്കി കുറച്ചു. കുട്ടികളുടെ ആദ്യ 1000 ദിവസത്തെ പരിചരണത്തിന് 2.19 ലക്ഷം രൂപയുടെ പദ്ധതികൾ രൂപികരിച്ചു.

അതേസമയം ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News