സുന്ദരമായ ചര്‍മ്മത്തിന് കുടിക്കാം തേന്‍ നാരങ്ങാ വെള്ളം

ദിവസം മുഴുവന്‍ നല്ല ഭക്ഷണവും വെള്ളവുമാണ് ശരീരത്തില്‍ ചെല്ലുന്നതെന്ന കാര്യം ഉറപ്പാക്കണം. ശരീരത്തിനുള്ളിലെ പ്രവര്‍ത്തനം നന്നായി നടന്നാലേ പുറമേയും ആ മാറ്റം പ്രകടമാകൂ. ദിവസവും രാവിലെ തേന്‍ ചേര്‍ത്ത നാരങ്ങാവെള്ളം കുടിക്കുകയാണെങ്കില്‍ ശരീരത്തിലെ മാലിന്യങ്ങളകന്ന് ശരീരം ശുദ്ധമാകും. നിങ്ങളുടെ അണഞ്ഞുപോയ സൗന്ദര്യം വീണ്ടെടുക്കാന്‍ തേന്‍ ചേര്‍ത്ത നാരങ്ങാവെള്ളം കുടിക്കുന്നത് ഉത്തമമാണ്.

തേനിന് ഭാരം കുറക്കാനുള്ള കഴിവുള്ളതിനാല്‍ അമിതവണ്ണം കുറഞ്ഞ് ശരീരം സുന്ദരമാകും. ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താനുള്ള നല്ലൊരു മോയ്‌സചറൈസര്‍ കൂടിയാണ് തേന്‍. നാരങ്ങയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ അത് ചര്‍മത്തിന് തിളക്കം സമ്മാനിക്കുകയും ചെയ്യും.

ചര്‍മ്മത്തിന്റെ തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് പ്രകൃതി സമ്മാനിച്ച ഏറ്റവും മികച്ച ഘടകമാണ് തേന്‍. തേനിന് അവിശ്വസനീയമായ രോഗശാന്തി ഗുണങ്ങളുണ്ട്, ഇത് കൊളാജന്‍ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിലുപരിയായി, ഇത് ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന അതിശയകരമായ ഘടകം കൂടിയാണ്. തേനിന് ശക്തമായ ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക്, ആന്റി ഇന്‍ഫ്‌ലമേറ്ററി സവിശേഷതകള്‍ ഉണ്ട്. ഇത് പ്രകൃതിദത്തമായ രീതിയില്‍ ചര്‍മ്മത്തിന്റെ ആരോഗ്യം പരിഷ്‌കരിക്കുന്നതിന് കാലങ്ങളായി ഉപയോഗിക്കുന്നു.

തേനില്‍ അടങ്ങിയ ശക്തിയേറിയ എന്‍സൈമുകളുടെ സമൃദ്ധി ഒരു സ്വാഭാവിക ഹ്യൂമെക്ടന്റായി പ്രവര്‍ത്തിക്കുന്നു, കൂടാതെ ഇത് ചര്‍മ്മത്തിന് സ്വാഭാവികമായും ജലാംശം നല്‍കും. കൂടുതല്‍ നേരം സൂര്യപ്രകാശം ഏല്‍ക്കേണ്ടി വന്നാല്‍ പോലും, ഈ ഗുണങ്ങള്‍ ചര്‍മ്മത്തിന്റെ വരള്‍ച്ച കുറയ്ക്കുന്നു.

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തേന്‍ ചേര്‍ത്ത നാരങ്ങാ വെള്ളം നിങ്ങളെ കൂടുതല്‍ ഗ്ലാമര്‍ ആക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel