എന്നും ബ്രില്യന്‍സ് കൊണ്ട് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയ നടനാണ് പൃഥ്വിരാജ്. അഭിനയത്തിലും സംവിധാനത്തിലും മാത്രമല്ല ഇപ്പോള്‍ താന്‍ നല്ലൊരു കഹോണ്‍(cajon) ആര്‍ട്ടിസ്റ്റ് കൂടിയാണ് താനെന്ന് തെളിയിക്കുകയാണ് പൃഥ്വിരാജ്.
വൈറലായ ശ്രീലങ്കന്‍ ഗായിക യൊഹാനിയുടെ ‘മനികെ മാഗേ ഹിതെ’ എന്ന ഗാനത്തിന് പൃഥ്വിരാജ് കഹോണില്‍ താളം പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങലില്‍ തരംഗമാകുകയാണ്. ജെ.ടിക്കൊപ്പമുള്ള സംഗീത രാത്രി…കൂടെ നല്ല ഭക്ഷണവും.. എന്നാണ് വീഡിയോ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്.
View this post on Instagram
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പൃഥ്വിയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. വീഡിയോ സുപ്രിയയും പങ്കുവെച്ചതോടെ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി. ‘പൃഥ്വിരാജിന് ഇതും വശമുണ്ടോ, സകലകലാ വല്ലഭന്’ എന്നൊക്കെയാണ് കമന്റുകള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here