ചുരുണ്ടുകൂടിക്കിടക്കുന്നത് നോക്കണ്ട..ആള് രുചിയുടെ രാജാവാണ്… ഈ ചെമ്മീന്‍ ഫ്രൈ ക‍ഴിച്ചവര്‍ പറയുന്നു..

ചെമ്മീന്‍ രുചിയുടെ ആശാനാണ്.. നല്ല മസാലയൊക്കെ പുരട്ടി ആശാനെ ചൂട് എണ്ണയിലിട്ട് പൊരിച്ചെടുത്താല്‍ ചോറിന് വേറൊന്നും വേണ്ട. അത്രയ്ക്ക് രുചിയാണ്. ചെമ്മീന്‍ ഇങ്ങനെ ഫ്രൈ ചെയ്താല്‍ ക‍ഴിക്കാത്തവരും ക‍ഴിച്ചു പോകും.. തയ്യാറാക്കി നോക്കൂ..

ചെമ്മീൻ ഫ്രൈ ചേരുവകൾ ഇതാ..

ചെമ്മീൻ – 500g
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾ സ്പൂൺ വീതം
വലിയ ജീരകപൊടി – 1/2 ടീസ്പൂൺ
മുളക് പൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ഗരം മസാലപ്പൊടി – I / 2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

ചേരുവകൾ എല്ലാo കൂടി നന്നായി മിക്സ് ചെയ്ത് അര മണിക്കൂർ വച്ചതിന് ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here