മുംബൈയിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 24 പേർ അറസ്റ്റിൽ

മുംബൈയിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 24 പേരെ അറസ്റ്റ് ചെയ്തു. 2 കൗമാരപ്രായക്കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിലാണ് സംഭവം.

15 വയസ്സായ പെൺകുട്ടിയെ സംഘം ചേർന്ന് ഒന്നിലധികം തവണ ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. 2 കൗമാര പ്രായക്കാർ അടങ്ങുന്ന 29 പേരാണ് 9 മാസമായി പെൺകുട്ടിയെ പീഡിപ്പിച്ചു കൊണ്ടിരുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് പെൺകുട്ടിയുടെ കാമുകൻ പീഡിപ്പിക്കുകയും ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തത്.

പിന്നീട് മറ്റ് പ്രതികളായ സുഹൃത്തുക്കൾ പെൺകുട്ടിയെ വീഡിയോ കാണിച്ചു ബ്ലാക്ക്മെയിൽ ചെയ്യാനും കൂട്ടബലാത്സംഗം ചെയ്യാനും ഉപയോഗിക്കുകയായിരുന്നു. മൂന്ന് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും പൊ ലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News