തീ പാറിച്ച് തലയുടെ ‘വലിമൈ’; ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിലെ രംഗങ്ങള്‍

അജിത്ത് ആരാധകര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ‘വലിമൈ’യുടെ റിലീസിനായി. വലിമൈയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍. റിലീസ് പ്രഖ്യാപനത്തിനു പിന്നാലെ ചിത്രത്തില്‍ നിന്നുള്ള ചില രംഗങ്ങളും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഇതും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

‘വലിമൈ’യുടെ റിലീസ് ഇന്നലെയാണ് പ്രഖ്യാപിക്കപ്പെട്ടത്. 2022 പൊങ്കല്‍ റിലീസ് ആയാണ് ചിത്രം എത്തുക. അജിത്ത് ആരാധകരെ എല്ലാ തരത്തിലും തൃപ്തരാക്കുന്ന ടോട്ടല്‍ പാക്കേജ് ആയിരിക്കും ചിത്രമെന്ന് പുറത്തെത്തിയ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ പറയുന്നു.

‘നേര്‍കൊണ്ട പാര്‍വൈ’ക്കു ശേഷം അജിത്ത് നായകനായെത്തുന്ന ചിത്രമാണ് ‘വലിമൈ’. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറില്‍ അജിത്ത് കുമാര്‍ ഒരു പൊലീസ് വേഷത്തിലാണ് എത്തുന്നത്. ‘യെന്നൈ അറിന്താലി’നു ശേഷം അജിത്ത് പൊലീസ് വേഷത്തിലെത്തുന്ന ഒരു ചിത്രം ഇപ്പോഴാണ്. കാര്‍ക്കശ്യക്കാരനായ ഒരു പൊലീസ് ഓഫീസറാണ് അജിത്തിന്റെ കഥാപാത്രം.

കാര്‍ക്കശ്യക്കാരനായ ഒരു പൊലീസ് ഓഫീസറാണ് അജിത്തിന്റെ കഥാപാത്രം. ടൈറ്റില്‍ റോളിലാണ് ‘തല’ എത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News