15കാരിയെ 29പേര്‍ ചേര്‍ന്ന് 9 മാസത്തോളം ബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത 2 പേർ ഉൾപ്പെടെ 26 പേര്‍ അറസ്റ്റിൽ

ചെയ്തു. മഹാരാഷ്ട്രയിലെ ഡോംബിവലിയിലാണ് സംഭവം. കേസില്‍ ഇതുവരെ പ്രായപൂര്‍ത്തിയാകാത്ത 2 പേർ ഉൾപ്പെടെ 26 പ്രതികളെ പൊലീസ് പിടികൂടി. ജനുവരിയില്‍ ആദ്യം കാമുകനാണ് കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു. 9 മാസത്തിനിടെ കൗമാരക്കാരി നിരവധി തവണ പീഡനത്തിനിരയായി.

ഇന്നലെയും പീഡിപ്പിക്കപ്പെട്ടെന്ന് ഒടുവില്‍ പൊലീസിന് മുന്നിലെത്തിയ കുട്ടി മൊഴി നല്‍കി. ഉപദ്രവിച്ച 29 പേരെക്കുറിച്ചുള്ള വിവരങ്ങളും കൈമാറി. ഇതിനോടകം 26 പേര്‍ അറസ്റ്റിലായതായും ശേഷിക്കുന്ന മൂന്ന് പേർ ഉടന്‍ പിടിയിലാവുമെന്നും പൊലീസ് പറയുന്നു.

അവശയായ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോംബിവലി, ബദ്‌ലാപൂര്‍, മുര്‍ബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചായിരുന്നു പീഡനം. ഇലക്ടോണിക് തെളിവുകളടക്കം ശേഖരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News