പോത്തൻകോട്ടെ മൊബൈൽ കടയില്‍ മോഷണം; രണ്ട് ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോണുകളും 25000 രൂപയും മോഷണം പോയി

തിരുവനന്തപുരം പോത്തൻകോട്ടെ മൊബൈൽ കടയില്‍ മോഷണം. പോത്തൻകോട് സ്വദേശി അൻസറുദ്ദീന്‍റെ മൊബി കെയർ എന്ന കടയിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോണുകളും 25000 രൂപയുമാണ് മോഷണം പോയത്. ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോള്‍ ഷട്ടറിന്‍റെ പൂട്ട് അറുത്ത് മാറ്റിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച നടന്ന വിവരം അറിയുന്നത്.

കടയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മോഷ്ടാവിനെ കുറിച്ച് പൊലീസിന് വിവരങ്ങൾ ലഭിച്ചതായാണ് സൂചന. വിരലടയാള വിദഗ്ദർ സ്ഥലതെത്തി പരിശോധന നടത്തി. പോത്തൻകോട് പൊലീസ് സ്റ്റേഷന് 150 മീറ്റർ മാത്രം അകലെയാണ് മോഷണം നടന്നത്. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here