പഞ്ചാബ് കോണ്‍ഗ്രസില്‍ കലാപം തുടരുന്നു; പണികിട്ടുന്നത് അമരീന്ദര്‍ സിംഗിനോട് കൂറുള്ള ഉദ്യോഗസ്ഥര്‍ക്ക്

പഞ്ചാബ് കോണ്‍ഗ്രസില്‍ കലാപം തുടരുന്നു. അമരീന്ദര്‍ സിംഗിനോട് കൂറുള്ള ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്ത് നിന്ന് നീക്കുന്ന യത്‌നത്തിലാണ് സിദ്ധുവിന്റെവിശ്വസ്തനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരണ്‍ജിത്ത് സിംഗ് ചെന്നിയും. ചീഫ് സെക്രട്ടറി ആയിരുന്ന വിനി മഹാജനെ ഇന്നലെ തല്‍സ്ഥാനത്ത് നിന്നും ചെന്നി സര്‍ക്കാര് മാറ്റിയിരുന്നു.

ഭരണത്തില്‍ നിന്ന് അമരീന്ദര്‍ സിംഗിനെ മാറ്റിയിട്ടും സിദ്ധു കോണ്‍ഗ്രസില്‍ ഉയര്‍ത്തിയ കലാപ കൊടി താഴ്ത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നതിന്റെ സൂചനയാണ് പഞ്ചാബില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ ദിവസം ആണ് പഞ്ചാബ് ചീഫ് സെക്രട്ടറിയെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് തല്‍സ്ഥാനത്ത് നിന്നും മാറ്റിയത്.

നിലവിലെ ചീഫ് സെക്രട്ടറി ആയ വിനി മഹാജനെ മാറ്റി അനിരുദ് തിവാരിയെയാണ് പുതിയ പഞ്ചാബ് സര്ക്കാര് തെരഞ്ഞെടുത്തത്. അമരീന്ദര്‍ സിംഗിന്റെ അടുത്ത അനുയായി ആയ വിനി മഹാജനെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നത് വഴി അമരീന്ദര്‍ സിംഗിന് കനത്ത മുന്നറിയിപ്പ് ആണ് പാര്‍ട്ടി പിസിസി അധ്യക്ഷന്‍ ആയ സിദ്ധു നല്‍കുന്നത്. ഹൈക്കമാന്‍ഡിന്റിന്റെ പിന്തുണ നല്‍കുന്ന ആത്മ വിശ്വാസം ആണ് സംസ്ഥാനത്ത് തനിക്ക് എതിരില്ലെന്ന സിദ്ധു പക്ഷത്തിന്റെ നീക്കത്തിന് പിന്നില്‍ ഉള്ള കാരണം.

ചെന്നി എന്ന തന്റെ വിശ്വസ്തന്‍ വഴി അമരീന്ദര്‍ സിംഗുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ അതാത് സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയാണ് സിദ്ധു ചെയ്ത് കൊണ്ടിരിക്കുന്നത്. നിലവില്‍ സ്ഥാന നഷ്ടം സംഭവിച്ച വിനിക്ക് പകരം സാധ്യത ഉള്ള അഞ്ചോളം ഐ എ എസ് ഉദ്യോഗസ്ഥരെ താഴഞ്ഞാണ് തിവാരിയെ സര്ക്കാര് ചീഫ് സെക്രട്ടറി ആക്കിയത്. വിനി മാഹാജന്റെ ഭര്‍ത്താവും പഞ്ചാബ് പോലീസ് മേധാവിയുമായ ദിനകര്‍ ഗുപ്തയെയും തല്‍സ്ഥാനത്ത് നിന്ന് ചെന്നി സര്‍ക്കാര് നീക്കം ചെയ്‌തേക്കും.

അമരീന്ദര്‍ സിംഗുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണ് ദിനകര്‍ ഗുപ്ത. സിദ്ധാര്‍ത്ഥ് ചത്യോപാധയുടെ പേരാണ് പകരം ഉയര്‍ന്ന് കേള്‍ക്കുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ നടത്തുന്ന പുനക്രമീകരണം എന്ന പേരിലാണ് അമരീന്ദര്‍ സിംഗിനോട് കൂറുള്ള ഉദ്യോഗസ്ഥരെ ശക്തമായ സ്ഥാനങ്ങളില്‍ നിന്നും ചെന്നി നീക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News