‘എം എൽ എ ഇൻ പഞ്ചായത്ത്’; സാധാരണക്കാര്‍ക്ക് കൈത്താങ്ങാവാന്‍ കെ വി സുമേഷ് എം എൽ എ

ജനങ്ങളുടെ  പരാതികള്‍ക്ക് കാലതാമസം ഇല്ലാതെ പരിഹാരം കാണാൻ എം എൽ എ ഇൻ പഞ്ചായത്ത് പദ്ധതിയുമായി അഴീക്കോട് എം എൽ എ കെ വി സുമേഷ്.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ക്യാമ്പ് ചെയ്ത് ജനങ്ങളുടെ പരാതികളും നിവേദനകളും സ്വീകരിക്കുകയാണ് എം എൽ എ.ജന പ്രതിനിധിയോട് നേരിട്ട് പരാതികൾ പറയാനും തത്സമയം പരിഹാരം കാണാനും കഴിയുന്നതിന്റെ ആശ്വാസത്തിലാണ് മണ്ഡലത്തിലെ ജനങ്ങൾ.

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങളും പരാതികളും കേൾക്കുകയാണ് അഴീക്കോട് എം എൽ എ കെ വി സുമേഷ്.മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ക്യാമ്പ് ചെയ്താണ് ജനങ്ങളുടെ പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്നത്.

പഞ്ചായത്തിൽ പരിഹരിക്കാൻ കഴിയുന്നവയ്ക്ക് തത്സമയ പരിഹാരമുണ്ടാകും. വകുപ്പ് തല ഇടപെടൽ ആവശ്യമുള്ളവ സ്വീകരിച്ച് ബന്ധപ്പെട്ട മന്ത്രിമാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് കൈമാറും.

ജനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ജനപ്രതിനിധിയോട് നേരിട്ട് പറയാനും എം എൽ എ എന്ന നിലയിൽ സമയമെടുത്ത്  കേള്‍ക്കാനുമുള്ള വേദിയായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കെ വി സുമേഷ് എംഎല്‍എ പറഞ്ഞു

ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 106 പരാതികളാണ് ആദ്യ ദിനം ലഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസുകളിലും പരിപാടി നടക്കും. മൂന്നു മാസത്തിലൊരിക്കല്‍ പരിപാടി ആവര്‍ത്തിക്കാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News