യു എസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും

മൂന്നു ദിവസത്തെ സന്ദർശനത്തിനായി  യു എസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും..ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുഎസ് എന്നീ രാഷ്ട്രങ്ങൾ ചേർന്ന് രൂപീകരിച്ച ക്വാഡ് രാഷ്ട്രയൂണിയനിൽ ചൈന വിഷയവും, അഫ്‌ഘാൻ വിഷയവും കോവിഡും ചർച്ചയാകും.

തുടർന്ന് മറ്റന്നാൾ നടക്കുന്ന യുഎന്‍ പൊതുസഭയുടെ 76മത് അസംബ്ലിയെ അഭിസംബോധന ചെയ്തും പ്രധാനമന്ത്രി മോദി  സംസാരിക്കും. ജനുവരിയില്‍ പ്രസിഡന്‍റായി സ്ഥാനം ഏറ്റെടുത്ത ജോ ബൈഡനുമായി നേരിട്ട് പ്രധനമന്ത്രി മോദി നടത്തുന്ന ആദ്യത്തെ കൂടികാഴ്ച വൈറ്റ് ഹൌസില്‍ വച്ചാണ് നടക്കുക.

വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ല എന്നിവരുൾപ്പെട്ട ഉന്നതതല സംഘവും മോദിക്കൊപ്പമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News