നാര്‍ക്കോട്ടിക്ക് വിവാദം; യുഡിഎഫ് യോഗത്തിൽ ഒറ്റപ്പെട്ട് പ്രതിപക്ഷ നേതാവ്

നാര്‍ക്കോട്ടിക്ക് വിവാദത്തില്‍ യുഡിഎഫ് യോഗത്തിൽ ഒറ്റപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ ലീഗും ജോസഫ് വിഭാഗവും വ്യത്യസ്ത നിലപാട് എടുത്തതോടെ കോൺഗ്രസ്‌ നേതൃത്വം വെട്ടിലായി. ബിഷപ്പിനെ തള്ളി ലീഗും പാലായും കടുത്തുരുത്തിയും വിജയിച്ചത് ബിഷപ്പിൻ്റെ പിന്തുണ കൊണ്ടെന്ന് ജോസഫ് വിഭാഗവും യോഗത്തിൽ. രമേശ് ചെന്നിത്തല കൂടി യോഗത്തിൽ ജോസഫിനെ പിന്തുണച്ചതും സതീശന് കൂടുതൽ തിരിച്ചടിയായി.

വിവാദത്തിൽ സർക്കാരിനെ പ്രതികൂട്ടിലാക്കാനുള്ള വിഡി സതീശൻ്റെയും സുധാകരൻ്റെയും നീക്കത്തിന് തിരിച്ചടിയാകുന്നതായി യുഡിഎഫ് യോഗത്തിലെ ഘടക കക്ഷികളുടെ നിലപാട്. പാലാ ബിഷപ്പിന്റെ പ്രസ്ഥാവനയെ ചൊല്ലി മുസ്ലീം ലീഗും ജോസഫ് വിഭാഗവും യോഗത്തിൽ വ്യത്യസ്ത നിലപാട് എടുത്തു.  ബിഷപ്പിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ബിഷപ്പിനെ തള്ളി യുഡിഎഫ് പ്രസ്ഥാവനയിറക്കമെന്നും ഇടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ബിഷപ്പിനെ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് കേരള കോണ്‍ഗ്രസ്സിന്റെ വാദം. ഇത്തരക്കാര്‍ക്കൊപ്പം മുന്നണി നേതൃത്വം നിന്നു കൊടുക്കരുതെന്നും പാലായിലും കടുത്തുരുത്തിയിലും വിജയിച്ചത് പാലാ രൂപതയു പിന്‍തുണയോടെയാണെന്നത് മറക്കരുതെന്നും മോന്‍സ് ജോസഫും ജോണി നെല്ലൂരും വാദിച്ചു.

മാത്രമല്ല വിഷയം വഷളാക്കിയതിൽ എല്ലാവർക്കും പങ്കുണ്ടെന്ന് ജോസഫ് വിഭാഗം കടത്തിപ്പറഞ്ഞതും കോൺഗ്രസിനെ ഉന്നം വച്ചായിരുന്നു. മാത്രമല്ല ജോസഫ് വിഭാഗത്തിൻ്റെ ആശങ്കക്ക് ഒപ്പം രമേശ് ചെന്നിത്തല കൂടി ചേർന്നതോടെ വിഡി സതീശൻ യോഗത്തിൽ ഒറ്റപ്പെട്ടു.

അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായതോടെ വിവാദങ്ങൾ തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പും ലീഗ് നേതാക്കൾ യോഗത്തിൽ ഉന്നയിച്ചു. മുഖ്യമന്ത്രി കണക്കുകൾ നിരത്തി കാര്യങ്ങൾ വിശദീകരിച്ച സാഹചര്യത്തിൽ ഇനി പ്രകോപനത്തിന് പോകുന്നത് ശരിയല്ലെന്നും ലീഗ് നേതാക്കൾ യോഗത്തിൽ വാദിച്ചതായാണ് വിവരം.

മുന്നണിയിൽ തന്നെ വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ശക്തമായതോടെ തൽക്കാലം വിവാദങ്ങൾക്ക്  വിരാമിട്ട് സൂക്ഷ്മത പുലർത്തണമെന്ന തീരുമാനത്തോടെയാണ് യു ഡി എഫ് യോഗം അവസാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News