ഭാരത് ബന്ദിന് രാജ്യത്തെ മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്തംബർ 27ന് നടക്കുന്ന ഭാരത് ബന്ദിന് രാജ്യത്തെ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് സംയുക്ത കിസാൻ മോർച്ച അഭ്യർത്ഥിച്ചു.

ഭാരത് ബന്ദിന് മുന്നോടിയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കരിങ്കൊടി പ്രധിഷേധം ശക്തമായി. ബിജെപി നേതാക്കൾക്ക് നേരെ കർഷകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പൊറുതിമുട്ടിയ രാജ്യത്തെ തൊഴിലാളികളും വീട്ടമ്മമാരും വിദ്യാർഥികളും യുവാക്കളും ഉൾപ്പടെയുള്ളവർ സമരത്തിൽ പങ്കെടുക്കണമെന്ന് സംയുക്ത കിസാൻ മോർച്ച അഭ്യർത്ഥിച്ചു.

ഭാരത് ബന്ദിന് മുന്നോടിയായി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിൽ സംയുക്ത കിസാൻ മോർച്ച പ്രധിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഈ സംസ്ഥാനങ്ങളിൽ പ്രാദേശിക കർഷകർ ബിജെപി നേതാക്കൾ കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ളവർക്ക് നേരെ കരിങ്കൊടി പ്രധിഷേധം നടത്തിയിരുന്നു.

രാജസ്ഥാനിലെ ഹനുമാൻഗഡിൽ കിസാൻ ജാഗൃതി അഭിയാൻ രണ്ടാം ദിവസങ്ങളിലേക്ക് കടന്നു . കിസാൻ ജാഗൃതി അഭിയാനിൽ രണ്ട് ദിവസങ്ങളിലായി എട്ട് കിസാൻ സമ്മേളനങ്ങൾ നടത്തുമെന്ന് കർഷകർ വ്യക്തമാക്കി.

ഭാരത് ബന്ദിന്റെ പ്രചാരണാർത്ഥം പാട്നയിൽ ബൈക്ക് റാലിയും കഴിഞ്ഞ ദിവസം നടന്നിരുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്നും സംയുക്ത കിസാൻ മോർച്ച അഭ്യർത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News