കോട്ടയം നഗരസഭ; എല്‍ഡിഎഫ് നല്‍കിയ അവിശ്വാസപ്രമേയത്തില്‍ നിന്ന് യുഡിഎഫ് വിട്ടുനില്‍ക്കും

കോട്ടയം നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസപ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം. ഡിസിസി പ്രസിഡന്റ് നേരിട്ട് വിപ്പ് നല്‍കി. കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായ സാഹര്യത്തിലാണ് നിര്‍ദ്ദേശം. അതേസമയം ബിജെപി അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും

നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റിയനെതിരെയാണ് എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പദ്ധതി നിര്‍വഹണം മുടങ്ങല്‍, കൗണ്‍സില്‍ തീരുമാനമില്ലാത്ത കാര്യങ്ങള്‍ നടപ്പാക്കല്‍, അഴിമതി തുടങ്ങി വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

അഴിമതിഭരണവും വികസന മുരടിപ്പും ചൂണ്ടികാട്ടിയാണ് ഇടതുപക്ഷം നിലവിലെ യുഡിഎഫ് ഭരണ സമിതിക്കെതിരെ നോട്ടിസ് നല്‍കിയത്. കോണ്‍ഗ്രസ് വിമതയായി വിജയിച്ച ബിന്‍സി സെബാസ്റ്റിയനാണ് കോട്ടയം നഗരസഭയുടെ ചെയര്‍പേഴ്സണ്‍. ഇവര്‍ക്ക് ചെയര്‍പേഴ്സണ്‍ പദവി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുഡിഎഫ് ഒപ്പം കൂട്ടിയത്.

52 അംഗ കൗണ്‍സിലില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 22 അംഗങ്ങള്‍ വീതമുണ്ട്. ബിജെപിയ്ക്ക് എട്ട് അംഗങ്ങളുമുണ്ട്.
എല്‍ഡിഎഫ്, യുഡിഎഫ് അംഗസംഖ്യ തുല്യമായതോടെ നറുക്കെടുപ്പിലൂടെയാണ് ബിന്‍സി സെബാസ്റ്റിയന്‍ ചെയര്‍പേഴ്സണായത്. അടിസ്ഥാനരഹിതമായ ആരോപണം ആണ് എല്‍ഡിഎഫ് നയിക്കുന്നതെന്നാണ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പറയുന്നത്

അതെ ചെയര്‍പേഴ്സണും വൈസ്ചെയര്‍മാനും തമ്മിലുള്ള അഭിപ്രായവ്യത്യാസവും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള ചേരിപ്പോരും കൗണ്‍സില്‍യോഗങ്ങളിലടക്കം പരസ്യമായിരുന്നു. ചെയര്‍പേഴ്സനെ പുറത്താക്കണമെന്ന നിലപാട് ഇവര്‍ക്കിടയിലുമുണ്ട്.

എട്ട് കൗണ്‍സിലര്‍മാരുള്ള ബിജെപി തീരുമാനമെടുത്തിട്ടില്ല. വികസനമൊന്നും നടക്കാത്ത സാഹചര്യത്തില്‍ യുഡിഎഫ് ഭരണം അവസാനിപ്പിക്കണമെന്ന വികാരമാണ് ബിജെപി കൗണ്‍സിലര്‍മാര്‍ക്കുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News