അസമിലെ കർഷകർക്ക് എതിരായ പൊലീസ് അതിക്രമത്തിൽ സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

അസമിലെ കർഷകർക്ക് എതിരായ പൊലീസ് അതിക്രമത്തിൽ സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഗുവാഹത്തി ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിൻ്റെ മേൽനോട്ടത്തിൽ ആകും അന്വേഷണം.

അതേ സമയം വെടിയേറ്റ് വീണ കർഷകനെ ചവിട്ടിയ ക്യാമറാമാനെ അറസ്റ്റ് ചെയ്തെന്ന് ആസാം ഡിജിപി അറിയിച്ചു. അസമിൽ  പൊലീസും നാട്ടുകാരും തമ്മിലുണ്ടായ  സംഘർഷത്തിൽ  2 പേർ മരിച്ചിരുന്നു. 9 പൊലീസുകാർ  ഉൾപ്പെടെ നിരവധി  പേർക്ക് പരുക്ക്.

കാർഷിക  പദ്ധതിക്കായി കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയാണ്  സംഘർഷമുണ്ടായത്. ജനങ്ങളെ പൊലീസ് മർദിക്കുന്നതും വെടിവക്കുന്നതുമായ ദാരുണ ദൃശ്യങ്ങൾ  സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ അസം  സർക്കാർ ജുഡീഷ്യൽ  അന്വേഷണം പ്രഖ്യാപിച്ചു.ദാർരംഗ് ജില്ലയിലാണ്  സംഘർഷം  ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News