പഞ്ചാബ് മന്ത്രിസഭാ രൂപീകരണം; മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഡൽഹിയിൽ

പഞ്ചാബ് മന്ത്രിസഭാ രൂപീകരണം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഡൽഹിയിൽ. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഹരീഷ് റാവത്ത് ഉൾപ്പെടെയുള്ള നേതാക്കളുമായി ചന്നി കൂടിക്കാഴ്ച നടത്തി. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി അടുപ്പമുള്ളവരെ മന്ത്രിസഭയിൽ നിന്നും ഒഴിച്ചുനിർത്താനാണ് നീക്കം.

പിസിസി വർക്കിങ് പ്രസിഡണ്ട് സംഗത് സിംഗ് ഗിൽസിയാൻ, മൻപ്രീത് സിംഗ് ഫാദിൽ എന്നീ നേതാക്കളും ഡൽഹിയിലെത്തിയിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണം ഈ ആഴ്ച തന്നെ പൂർത്തിയാക്കാനാണ് നീക്കം.
അതേസമയം, അമരീന്ദർ സിംഗിനെതിരെയുണ്ടായത് രാഷ്ട്രീയ കൊലപാതകമാണെന്നും ദേശീയവാദികൾ കോൺഗ്രസിന്റെ പദ്ധതികൾക്ക് തടസ്സമാകുമെന്ന് കണ്ടാണ് ഈ നീക്കാമെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് ആരോപിച്ചു.

പഞ്ചാബിന്റെ ആദ്യ ദളിത് സിഖ് മുഖ്യമന്ത്രിയാണ് ചരൺജിത് സിംഗ് ചന്നി. അദ്ദേഹത്തിനൊപ്പം സുഖ്ജിന്ദർ സിംഗ് രൺധാവയും ഒ.പി സോണിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News