നാവില്‍ അലിഞ്ഞുചേരും ലെമണ്‍ പുഡിങ്

നാവില്‍ അലിഞ്ഞുചേരും ലെമണ്‍ പുഡിങ് തയാറാക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? വളരെ കുറഞ്ഞ സമയംകൊണ്ട് തായാറാക്കാവുന്നതും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ ഒരു വിഭമാണ് ലെമണ്‍ പുഡിങ്. ഇത് തയാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ചേരുവകള്‍

പഞ്ചസാര – അരക്കപ്പ്

വെണ്ണ – ഒരു വലിയ സ്പൂൺ

മൈദ – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

നാരങ്ങാത്തൊലി ചുരണ്ടിയത് (മഞ്ഞനിറമുള്ള ഭാഗം മാത്രം എടുക്കുക. വെള്ളത്തൊലി വന്നാൽ കയ്പുണ്ടാകും) – ഒരു നാരങ്ങയുടേത്

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

 പാൽ – ഒരു കപ്പ്

മുട്ട മഞ്ഞ – രണ്ടു മുട്ടയുടേത്

 മുട്ടവെള്ള – രണ്ടു മുട്ടയുടേത്

പാകം ചെയ്യുന്ന വിധം

അവന്‍ 190 0c ൽ ചൂടാക്കിയിടുക.പഞ്ചസാരയും വെണ്ണയും ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കുക.

ഇതിലേക്ക് രണ്ടു മുതൽ ഏഴു വരെയുള്ള ചേരുവ യഥാക്രമം ഓരോന്നായി അടിച്ചു ചേർക്കുക.

മുട്ടവെള്ള നന്നായി അടിച്ചു ബലം വരുമ്പോൾ നാരങ്ങാക്കൂട്ടിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കണം.

ഇതു മയം പുരട്ടിയ പൈ ഡിഷിലാക്കി, ആ ഡിഷ് ചൂടുവെള്ളത്തിൽ ഇറക്കിവച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ബേക്ക് ചെയ്യുക.‌

മുകളിലുള്ള ലെയർ നല്ല കരുകരുപ്പായി വരും. നാരങ്ങയ്ക്കു പകരം ഓറഞ്ചും ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel