കൊട്ടിയത്ത്‌ കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം

കൊട്ടിയം ഉമയനല്ലൂരിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. കാർ യാത്രക്കാരായ കണ്ണൂർ സ്വദേശി നൗഷാദ്, വിഴിഞ്ഞം സ്വദേശി അജ്മൽ എന്നിവരാണ് മരിച്ചത്.

കൊവിഡ് രോഗികളുമായി പോകുകയായിരുന്ന ആംബുലൻസുമായി കൂട്ടിയിടിച്ച ശേഷം കാർ മറിയുകയായിരുന്നു. കാറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവർ ശക്തി കുളങ്ങരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here