മൂവാറ്റുപുഴയിൽ അജ്ഞാതസംഘം യുവാവിനെ വീട്ടിൽ കയറി കുത്തി; തടയാൻ ശ്രമിച്ച അമ്മയ്ക്കും പരിക്ക്

മൂവാറ്റുപുഴയിൽ അജ്ഞാതസംഘം യുവാവിനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റു. കടാതി സ്വദേശി ബിനുവിനെയാണ് അക്രമിസംഘം കുത്തിയത്. അക്രമം തടയാൻ ശ്രമിക്കവേ ബിനുവിന്റെ അമ്മ ബിന്ദുവിന് വെട്ടേറ്റു. ബിന്ദുവിന്റെ കൈവിരൽ അറ്റു.

ഇരുവരെയും എറണാകുളത്തെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം ഉണ്ടായത്. ആക്രമണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News