‘അസമിൽ നടന്നത് ബിജെപി സർക്കാരിന്റെ ന്യൂനപക്ഷ വേട്ട’;ബൃന്ദ കാരാട്ട്

അസമിൽ നടന്നത് ബി ജെ പി സർക്കാരിന്റെ ന്യൂനപക്ഷ വേട്ടയെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. അസാമിലെ പൊലീസ് നടപടിക്കെതിരെ സിപിഐഎം ശക്തമായി അപലപിക്കുന്നുവെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

കയ്യേറ്റക്കാർ എന്ന് സർക്കാർ ആരോപിക്കുന്നവർ പതിറ്റാണ്ടുകളായി അവിടെ കൃഷി ചെയ്യുന്നവരാണ് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് നടന്ന ആസൂത്രിത ആക്രമാണ് അസാമിലേത്, ആക്രമണത്തിന് പിന്നിൽ സർക്കാരിന്റെ പിന്തുണ പൊലീസിന് ലഭിച്ചുവെന്നും ഇത് ഇന്ത്യൻ ജനാധിപത്യത്തിനും പൗരന്മാരുടെ അവകാശത്തിനും എതിരെയുള്ള ആക്രമണമാണെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

അതേസമയം, ജുഡീഷ്യൽ അന്വേഷണം നടക്കേണ്ടത് ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിലാവണമെന്നും പൊലീസ് ആക്രമണത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

എന്നാൽ കാർഷിക പദ്ധതിക്കായി കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയാണ് പൊലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായത്. ജനങ്ങളെ പൊലീസ് മർദിക്കുന്നതും വെടിവക്കുന്നതുമായ ദാരുണ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് അതിക്രമത്തിൽ സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here