പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു; വെട്ടേറ്റ ഭാര്യയുടെ നില ഗുരുതരം

കണ്ണൂർ മുയിപ്ര പുളളിയാംകുന്നിൽ ആറുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ വെട്ടി കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി.മാവില വീട്ടിൽ സതീശനാണ് ഭാര്യയെയും കുഞ്ഞിനെയും കറിക്കത്തി കൊണ്ട് വെട്ടിയത്തിന് ശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയത്.

യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ബസുക്കൾ പറഞ്ഞു. രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്.ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും വെട്ടിയതിന് ശേഷം യുവാവ് സ്വയം സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു.സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഭാര്യ അഞ്ജുവിനെയും കുഞ്ഞിനെയും നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ആറു മാസം മുൻപ് ഗൾഫിൽ നിന്നും നാട്ടിൽ എത്തിയ സതീശൻ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.സംഭവം നടക്കുമ്പോൾ സതീശൻ്റെ അമ്മയും വീട്ടിൽ ഉണ്ടായിരുന്നു.

കണ്ണൂർ റൂറൽ എസ് പി നവനീത് ശർമയുടെ നേതൃത്വത്തിൽ പോലീസും എ ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News