മന്ത്രി വീണാ ജോർജിനെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം; പി സി ജോർജിനെതിരെ കേസ്

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയതിന് മുൻ എം എൽ എ പി സി ജോർജിനെതിരെ കേസ്. പി സി ജോർജിനെതിരെ നോർത്ത് പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തിൽ അവഹേളിച്ചതിനുമെതിരെയാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസ്.

ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് കേസ് നൽകിയിരിക്കുന്നത്. ക്രൈം സ്റ്റോറി മലയാളം എന്ന എഫ് ബി പേജിന് നൽകിയ അഭിമുഖത്തിലാണ് പി സി ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയത്.

പരാമർശങ്ങൾ സംപ്രേഷണം ചെയ്ത യൂടൂബ് ചാനലിൻ്റെ ഉടമ ക്രൈം നന്ദകുമാറും കേസിൽ പ്രതിയാണ്. ഹൈക്കോടതി അഭിഭാഷകൻ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. ഇരുവരെയും ഉടൻ ചോദ്യം ചെയ്യും.

അതേസമയം,പി സി ജോർജും ക്രൈം നന്ദകുമാറും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം തൻറെ യൂട്യൂബ് ചാനലിലൂടെ ക്രൈം നന്ദകുമാർ സംപ്രേഷണം ചെയ്‌യുകയായിരുന്നു. മന്ത്രി വീണാ ജോർജിനെ അപകീർത്തിപ്പെടുത്തുന്ന ചില പരാമർശങ്ങൾ സംഭാഷണത്തിനിടെ പിസി ജോർജ് നടത്തുന്നുണ്ട്. മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പി സി ജോർജിനെയും, ക്രൈം നന്ദകുമാറിനെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് എറണാകുളം നോർത്ത് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News