ADVERTISEMENT
അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്രഗിരിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. നരേന്ദ്രഗിരിയുടെ ആശ്രമത്തിൽ എത്തിയ സിബിഐ സംഘം പ്രാഥമിക അന്വേഷണം നടത്തി. മഹന്ത് നരേന്ദ്രഗിരിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് യുപി സർക്കാർ ശുപാർശ നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം സിബിഐ സംഘം പ്രയാഗ് രാജിൽ എത്തി പ്രാഥമിക വിവര ശേഖരണം നടത്തിയിരുന്നു. മഹന്ദ് നരേന്ദ്രഗിരിയുടെ ആത്മഹത്യ കുറിപ്പ് ഫോറൻസിക് പരിശോധനയ്ക്ക് അയ്ക്കാനും തീരുമാനമായി
തന്റെ മരണത്തിന് കാരണമായത് സ്ത്രീക്കൊപ്പമുള്ള ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണിയാണെന്ന് പറഞ്ഞുള്ള മഹന്ദ് നരേന്ദ്രഗിരിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു . ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രധാന പ്രതിയും അടുത്ത അനുയായിയുമായ ആനന്ദ് ഗിരിയെയും യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു,
ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രയാഗ്‌രാജിലെ മഠത്തില്‍ നരേന്ദ്രഗിരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.