പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി; ലോറിക്കടിയില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു

പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ഡ്രൈവര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. തിരുവല്ല കോയിപ്പുറം പുല്ലാട് സന്തോഷ് ഭവനില്‍ സുരേഷ് കുമാറാണ്(49) മരിച്ചത്. കുളക്കട സ്‌കൂള്‍ ജംഗ്ഷനിൽ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

തമിഴ്‌നാട്ടില്‍ നിന്ന് വൈക്കോല്‍ കയറ്റിവരുന്ന ലോറിയുടെ ടയറാണ് പഞ്ചറായത്. ജാക്കി ഉപയോഗിച്ച് മറ്റൊരു ഡ്രൈവറുടെ സഹായത്തോടെ ലോറി ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

ജാക്കി തെന്നിമാറുന്നുണ്ടെന്ന് സഹായി അറിയിച്ചെങ്കിലും സുരേഷിന് ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല. സുരേഷിന് മുകളിലേക്ക് ലോറി മറിഞ്ഞുവീണു. നാട്ടുകാര്‍ ലോറി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് ലോറി ഉയര്‍ത്തിയത്.

സുരേഷ്‌കുമാറിനെ പുറത്തെടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: മഞ്ജു, മക്കള്‍: അഭയ, ആദിത്യ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News