വെടിയേറ്റ് വീണ കർഷകന്റെ നെഞ്ചില്‍ കയറി ചവിട്ടിയ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

അസമിലെ സിപാജാറില്‍ പൊലീസിന്റെ വെടിയേറ്റു വീണ കർഷകന്റെ നെഞ്ചില്‍ കയറി ചാടിയും അടിച്ചും മര്‍ദിച്ച ഫോട്ടോ ഗ്രാഫറെ അറസ്റ്റ് ചെയ്തു. ബിജോയ് ബോനിയ ഫോട്ടോ ഗ്രാഫറെ അസം സിഐഡി അറസ്റ്റ് ചെയ്തതായി ഡിജിപി അറിയിച്ചു. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തര ഇടപെടലെന്നും ഡിജിപി ട്വീറ്റ് ചെയ്തു.

പൊലീസിന്റെ നരനായാട്ടിൽ മരണം മൂന്നായി . അസമില്‍ ഭൂമികൈയേറ്റം ആരോപിച്ച് നടക്കുന്ന കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച ഗ്രാമീണര്‍ക്കുനേരെയാണ് ക്രൂരമായ അതിക്രമം നടന്നത്. വെടിവച്ചും നിലത്തിട്ട് തല്ലിച്ചതച്ചും ഗ്രാമീണനെ പൊലീസ് കൊലപ്പെടുത്തുകയായിരുന്നു. വെടിയേറ്റു വീണ ഗ്രാമീണന്റെ ശരീരത്തില്‍ ഫോട്ടോഗ്രാഫര്‍ ചാടി വീണ് ചവിട്ടുകയും അടിക്കുകയും ചെയ്യുകയായിരുന്നു. ഇയാള്‍ ഗ്രാമീണനെ മര്‍ദിക്കുമ്പോള്‍ പൊലീസുകാര്‍ നോക്കിനില്‍ക്കുകയാണ് ചെയ്തത്.

ജനങ്ങളെ പൊലീസ് മർദിക്കുന്നതും വെടിവക്കുന്നതുമായ ദാരുണ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് അതിക്രമത്തിൽ സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അസമിൽ നടന്നത് ബി ജെ പി സർക്കാരിന്റെ ന്യൂനപക്ഷ വേട്ടയെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News