രാജ്യത്ത് സൗജന്യ ചികിത്സ നല്‍കിയ ആശുപത്രികളില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഒന്നാമത്; അഭിമാനം

രാജ്യത്ത് സൗജന്യ ചികിത്സ നല്‍കിയ ആശുപത്രികളില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഒന്നാമത്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ആയുഷ്മാന്‍ ഭാരത് വിഭാഗം 2020 ഒക്ടോബര്‍ മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാണ് ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് നിര്‍ണയിച്ചത്.

സൗജന്യ ചികിത്സ നല്‍കുന്നതിലുള്ള കാര്യക്ഷമതയാണ് പുരസ്‌കാര നിര്‍ണയത്തിനായി വിലയിരുത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലും മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ പ്രവര്‍ത്തന മികവും ഈ അംഗീകാരം നേടാന്‍ സഹായകമായെന്ന് മന്ത്രി വി എൻ വാസവൻ ഫേസ്ബുക്കിൽ കുറിച്ചു.

വി എൻ വാസവന്റെ ഫേസ്ബുക്ക് കുറിപ്പ്

രാജ്യത്ത് സൗജന്യ ചികിത്സ നല്‍കിയ ആശുപത്രികളില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഒന്നാമത്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ആയുഷ്മാന്‍ ഭാരത് വിഭാഗം 2020 ഒക്ടോബര്‍ മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാണ് ബെസ്റ്റ് പെര്‍ഫോര്‍മെന്‍സ് അവാര്‍ഡ് നിര്‍ണയിച്ചത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളെയും പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നു.

സൗജന്യ ചികിത്സ നല്‍കുന്നതിലുള്ള കാര്യക്ഷമതയാണ് പുരസ്‌കാര നിര്‍ണയത്തിന് വിലയിരുത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലും മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ പ്രവര്‍ത്തന മികവും ഈ അംഗീകാരം നേടാന്‍ സഹായകമായി. എല്ലാവിധ ചികിത്സയ്ക്കുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കാന്‍ എല്ലായ്‌പ്പോഴും സര്‍ക്കാര്‍ സന്നദ്ധമായിരുന്നു.

സംസ്ഥാന ആരോഗ്യ വകുപ്പ്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍, ആശുപത്രി വികസന സമിതി, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമാണ് രാജ്യത്തെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന , ഏറ്റവും കൂടുതലാളുകള്‍ക്ക് ചികിത്സ ലഭ്യമാക്കുന്ന സ്ഥാപനമായി മാറാന്‍ കഴിഞ്ഞതിനു പിന്നില്‍. എല്ലാവരെയും ഈ അവസരത്തില്‍ അഭിവാദ്യം ചെയ്യുന്നു. എല്ലാവര്‍ക്കും നന്ദി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News