പിഎം കെയർ ഫണ്ട് ശുദ്ധ തട്ടിപ്പ്, അന്വേഷണം വേണം: സീതാറാം യെച്ചൂരി

പിഎം കെയർ ഫണ്ടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പിഎം കെയറിന് സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്. പിഎം കെയർ ഫണ്ട് ശുദ്ധ തട്ടിപ്പെന്നും അന്വേഷണം വേണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരുമായി ഒരു ബന്ധവുമില്ലെന്ന് പറയുമ്പോഴും ദേശീയ ചിഹ്നങ്ങളാണ് പിഎം കെയറിന്റെ വെബ്‌സൈറ്റിൽ ഉപയോഗിക്കുന്നത്. പിഎം കെയർ ഫണ്ടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേന്ദ്രസർക്കാരിന്റെ കീഴിൽ അല്ലാത്ത പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റാണ് പിഎം കെയർ ഫണ്ട് എന്ന് പറയുമ്പോഴും പിഎം കെയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉപയോഗിച്ചിരിക്കുന്നത് ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളാണ്.

ദേശീയ പതാകയും, അശോക സ്തംഭവും ഉപയോഗിച്ചിരിക്കുന്നു. പ്രധാനമന്ത്രി അധ്യക്ഷനായുള്ള ട്രസ്റ്റിൽ ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി, പ്രതിരോധമന്ത്രി എന്നിവരാണ് മറ്റ് അംഗങ്ങൾ. വിവരാവകാശ നിയമത്തിന് കീഴിൽ പോലും ഉൾപ്പെലെടുത്താൻ  കഴിയില്ല. നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്ന പി എം കെയർ സർക്കാരുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമായതോടെയാണ് പ്രതിഷേധം കനക്കുന്നത്.

പി എം കെയർ ഫണ്ട് ശുദ്ധ തട്ടിപ്പെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ഉത്തരവ് ഇറക്കി സർക്കാർ ജീവനക്കാരിൽ നിന്ന് ഫണ്ടിലേക്ക് പണം സമാഹരിച്ചു. സ്വകാര്യ ഫണ്ട് രൂപീകരിക്കാൻ സർക്കാരിന് എങ്ങനെ ഉത്തരവ് ഇറക്കാൻ കഴിയുമെന്നും അന്വേഷണം വേണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളമാണ് ഫണ്ടിലേക്ക് പിടിച്ചത്. എംളിമാരുടെ ഫണ്ടും ഇതിലേക്ക് പിടിച്ചിരുന്നു. വെബ്‌സൈറ്റ് രേഖ പ്രകാരം 2020 മാര്ച്ച് 31 വരെ 3076.62 കോടി രൂപയാണ് പി എം കെയർ ഫണ്ടിൽ എത്തിയത്. എന്നാൽ അതിന് ശേഷമുള്ള ഒരു വിവരങ്ങളും നൽകിയിട്ടില്ല. തുക എങ്ങനെ ചെലവഴിക്കുന്നു എന്നത് പോലും വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here