‘നിങ്ങളില്ലാതെ ആറ് വര്‍ഷം’ അച്ഛന്റെ ഓർമദിനത്തിൽ ഭാവന പങ്കുവെച്ച ചിത്രം വിങ്ങലാകുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായ നടി.സമൂഹമാധ്യമങ്ങളിൽ സജീവമായ ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എപ്പോഴും വൈറലാകാറുണ്ട് ഇപ്പോഴിതാ അച്ഛന്റെ ഓര്‍മ ദിനത്തില്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടി ഭാവന.

ജി ബാലചന്ദ്ര മേനോനാണ് ഭാവനയുടെ അച്ഛൻ ജി ബാലചന്ദ്ര മേനോൻ അന്തരിച്ചത് 2015 സെപ്റ്റംബറിലാണ്. നിങ്ങളില്ലാതെ ആറ് വര്‍ഷം എന്നാണ് ഭാവന എഴുതിയിരിക്കുന്നത്. അച്ഛനെ മിസ് ചെയ്യുന്നതിനെ കുറിച്ചും ഭാവന ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ എഴുതിയിരിക്കുന്നു.

വിവാഹശേഷം നടി ഭാവന ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.ഇൻസ്‍പെക്ടര്‍ വിക്രം എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ ഭാവനയുടേതായി റിലീസ് ചെയ്‍തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News