വി കെ സി ബ്രാൻഡ് അംബാസിഡറായി ഇനി ‘ബിഗ് ബി’

പ്രമുഖ പാദരക്ഷാ നിര്‍മാതാക്കളായ വി കെ സിയുടെ ബ്രാന്‍ഡ് അംബാസിഡറായി അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസതാരമായ ‘ബിഗ് ബി’ അരനൂറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍ ആദ്യമായാണ് ഒരു പാദരക്ഷാ ബ്രാന്‍ഡിന്റെ അംബാസിഡറാകുന്നത്.

ബച്ചനൊപ്പം ‘കഠിനാധ്വാനം ആഘോഷിക്കൂ’ (സെലിബ്രേറ്റ് ഹാര്‍ഡ് വര്‍ക്ക്) എന്ന ക്യാംപെയ്ന്‍ വി കെ സി ഗ്രൂപ്പ് ഇന്ത്യയൊട്ടാകെ ഉടന്‍ ആരംഭിക്കും.

പാദരക്ഷയിലെ പ്രശസ്തമായ പേരായ വി കെ സി എല്ലാ ഇന്ത്യക്കാര്‍ക്കും താങ്ങാനാവുന്ന വിലയ്ക്ക് പിയു പാദരക്ഷകള്‍ അവതരിപ്പിച്ചുകൊണ്ട് പാദരക്ഷാ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിച്ചത്. അതോടൊപ്പം തന്നെ ജനകീയ വിപണി വിഭാഗമടക്കം രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പിയു പാദരക്ഷാ ബ്രാന്‍ഡായി മാറുകയും ചെയ്തു.

വികെസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും ‘കഠിനാധ്വാനം ആഘോഷമാക്കു’ എന്ന സന്ദേശത്തിലൂടെ നമ്മുടെ ജനങ്ങളെ പ്രചോദിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നതായി അമിതാഭ് ബച്ചന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here