സംസ്ഥാനത്ത് ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷകള്‍ക്ക് തുടക്കമായി

സംസ്ഥാനത്ത് ഒന്നാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി. നാലര ലക്ഷത്തോളം വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷ എഴുതുന്നത്. കൊവിഡ് സാഹചര്യത്തിൽ സ്കൂളുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഹയർസെക്കൻഡറി പരീക്ഷ ഒക്ടോബർ 18നും വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ  ഒക്ടോബർ 13നും അവസാനിക്കും.

ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആശങ്ക ഇല്ലാതെ പരീക്ഷയെഴുതിയാണ് വിദ്യാർഥികൾ മടങ്ങിയത്. കൊവിഡ് സാഹചര്യത്തിൽ സ്കൂളുകളിൽ പ്രത്യേക ക്രമീകരണങ്ങളാണ്  ഏർപ്പെടുത്തിയിരുന്നത്.

കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പരീക്ഷ എഴുതാൻ സ്കൂളുകളിൽ പ്രത്യേക മുറി സജ്ജീകരിച്ചിരുന്നു സുപ്രീംകോടതി നിർദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് പരീക്ഷ നടത്തിയത്. ഒന്നുമുതൽ 5 ദിവസംവരെ ഇടവേള പരീക്ഷക്ക് നൽകിയിട്ടുണ്ട്.

സ്കൂളുകൾ തുറക്കുന്നതിന് മുൻപുള്ള പൊതു പരീക്ഷ എന്ന നിലയിലും വളരെ ജാഗ്രതയോടെയാണ് പ്ലസ് വൺ പരീക്ഷയുടെ ക്രമീകരണങ്ങളെ വിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കുന്നത്. ഹയർസെക്കൻഡറി പരീക്ഷകൾ അടുത്ത മാസം 18 വരെയും വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ 13 വരെയുമാണ് നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News