ഒമാനില്‍ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ അനുമതി

ഒമാനില്‍ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30 വരെ കാലയളവിലെ റസിഡന്റ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട പിഴകള്‍ ഒഴിവാക്കി നല്‍കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

ഒമാനിലുള്ളവരുടെ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡ് പുതുക്കുന്നതിനും 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30 വരെ കാലയളവിലെ പിഴയിളവ് ബാധകമായിരിക്കും. ഒമാനില്‍ നിന്ന് മടങ്ങുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.

അതേസമയം, സ്ഥാപനങ്ങളുടെയും കമ്പനികളുടെയും കൊമേഴ്‌സ്യല്‍ രജിസ്റ്ററുകളും ലൈസന്‍സുകളും പുതുക്കാത്തതിന്റെ പിഴകളും ഒഴിവാക്കി നല്‍കിയിട്ടുണ്ട്. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 31 വരെ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടക്കാതെ ലൈസന്‍സുകള്‍ പുതുക്കാവുന്നതാണ്. ഈ വര്‍ഷം പുതുക്കുന്നവര്‍ക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here