ഏറ്റുമാനൂർ ക്ഷേത്രം; 81 മുത്തുകളുള്ള സ്വർണ രുദ്രാക്ഷമാല പൂർണമായും മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചു

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 81 മുത്തുകളുള്ള സ്വർണ രുദ്രാക്ഷമാല പൂർണമായും മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചു. ഏറ്റുമാനൂർ സിഐ സി ആർ രാജേഷ് കുമാർ ഇന്ന് ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയ ശേഷമാണ് സ്ഥിരീകരണം. നിലവിൽ ക്ഷേത്രത്തിലുള്ളത് 72 മുത്തുകളുള്ള മാലയാണ്. എന്നാൽ ഈ വിവാദമുണ്ടായതിനു ശേഷമാണ് ഈ മാല റജിസ്റ്ററിൽ ചേർത്തതെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, ക്ഷേത്രത്തിൽ പുതിയ മേൽശാന്തി ചുമതലയേറ്റത്തിനെ തുടർന്ന് തിരുവാഭരണത്തിന്റെയും മറ്റ് സാധന സാമഗ്രികളുടേയും കണക്കെടുപ്പ് പരിശോധനയിലാണ് തിരുവാഭരണത്തിൽ ചാർത്തുന്ന ഒരു മാലയുടെ തൂക്കത്തില് വ്യത്യാസം കണ്ടെത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News