ദില്ലി കോടതിയില്‍ വെടിവെപ്പ്; കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു

വടക്കൻ ദില്ലിയിലെ രോഹിണിയിലുള്ള കോടതി സമുച്ചയത്തിനുള്ളിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ വെടിവെപ്പ്. അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികൾ എത്തിയത്.

വെടിവെപ്പില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗി ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. . മരിച്ചവരിൽ രണ്ടു പേർ ഗോഗിയുടെ എതിർസംഘത്തിൽപ്പെട്ടവരാണെന്നും റിപ്പോർട്ടുണ്ട്.വെടിവയ്പിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം.

ഇന്നു ഗോഗിയെ ദില്ലി കോടതിയിൽ ഹാജരാക്കുന്ന വിവരം അറിഞ്ഞ് എതിർ സംഘത്തിലുള്ളവർ അഭിഭാഷകരുടെ വേഷത്തിൽ കോടതിയിൽ പ്രവേശിക്കുകയും വെടിയുതിർക്കുകയുമായിരുന്നു എന്നാണ് വിവരം.

നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ജിതേന്ദ്ര ഗോഗി തിഹാർ ജയിലിൽ കഴിയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News