നൂതന ഗവേഷണ സാങ്കേതിക വിദ്യകളിലൂടെ കന്നുകാലികളുടെ ഉത്പാദനക്ഷമത വർധിപ്പിക്കും; മന്ത്രി ജെ. ചിഞ്ചുറാണി

സംസ്ഥാനത്തെ കന്നുകാലികളുടെ ജനിതകപരമായ പുരോഗമനത്തിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരള കന്നുകാലി വികസന ബോർഡും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചും  കന്നുകാലികളുടെ ജനിതക ഗവേഷണ രംഗത്ത് സംയുക്തമായി ആരംഭിക്കുന്ന ഗവേഷണ പദ്ധതികളുടെ ധാരണാപത്രം കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കന്നുകാലികളുടെ ഉല്പാദനശേഷി വർധിപ്പിക്കുന്നതിനും  ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി തന്മാത്രാ  ജീവശാസ്ത്രത്തിലെ അത്യാധുനിക സാങ്കേതിക വിദ്യ ഉപകരണങ്ങൾ ഉപയോഗിക്കും. ഇത്  സംബന്ധിച്ച പ്രായോഗിക തല ഗവേഷണങ്ങൾ രണ്ട് സ്ഥാപനങ്ങളും സംയുക്തമായി ആരംഭിക്കുമെന്നും  ചടങ്ങിൽ മന്ത്രി പറഞ്ഞു.

അതോടൊപ്പം കന്നുകാലി പ്രജനനം, ജീനോമിക് സെലക്ഷൻ, വിദ്യാഭ്യാസ വിനിമയം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ഇതുവഴി പാൽ, മാംസം എന്നിവയുടെ ഉത്പാദനം വർധിപ്പിക്കാനായി  നൂതന ഗവേഷണ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുകയാണ്  പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും  മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News