സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു

സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി റെയില്‍വെ. കൊവിഡ് വ്യാപനത്തെ തുടർന്ന് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

നവംബര്‍ മാസത്തില്‍ സ്‌കൂളുകള്‍ അടക്കം തുറക്കുന്ന സാഹചര്യത്തിലാണ് സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വെ തിരുമാനിച്ചിരിക്കുന്നത്. എന്നാൽ സംസ്ഥാന സര്‍ക്കാറിന്റെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും സര്‍വീസുകള്‍ ആരംഭിക്കുക.

ബുധാനാഴ്ച സംസ്ഥാന സര്‍ക്കാറും റെയില്‍വെയും ചേര്‍ന്നുള്ള സംയുക്തയോഗത്തില്‍ പാസഞ്ചര്‍ ട്രെയിനുകളുടെ നിരക്കുകള്‍ ഉള്‍പ്പെടെയുള്ള വിഷയത്തില്‍ തീരുമാനം ഉണ്ടാകും. സംസ്ഥാനത്ത് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുൽ റഹ്മാൻ ദക്ഷിണ റെയില്‍വെ മാനേജറും യോഗത്തില്‍ പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here