കരാർ അടിസ്ഥാനത്തിൽ ഡിറ്റിപി ഓപ്പറേറ്റർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ക്ലാർക്ക്; ഒഴിവുകളിലേക്ക് അപേക്ഷിക്കാം

അച്ചടി വകുപ്പിലെ തിരുവനന്തപുരം ഗവൺമെന്റ് സെൻട്രൽ പ്രസ്സിൽ രണ്ട് മാസത്തേക്ക് പരിചയ സമ്പന്നരായ ഡി.റ്റി.പി ഓപ്പറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 28 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഗവൺമെന്റ് സെൻട്രൽ പ്രസ്സ് ഡെപ്യൂട്ടി സൂപ്രണ്ട് (ജനറൽ) മുമ്പാകെ ഹാജരാകണം.

എസ്.എസ്.എൽ.സിയോ തത്തുല്യമോ വിജയിച്ചിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പ്രന്റിംഗ് ടെക്‌നോളജി ഡിപ്ലോമ വേണം. കെ.ജി.ടി.ഇ/എം.ജി.ടി.ഇ വിജയമോ പ്രിന്റിംഗ് ടെക്‌നോളജി വി.എച്ച്.എസ്.ഇയോ തത്തുല്യമോ പാസായിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി.ടി.പി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഈ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി.റ്റി.പി/വേഡ് പ്രോസസിംഗ് സർട്ടിഫിക്കറ്റ് നേടിയവരെയും പരിഗണിക്കും..

തിരുവനന്തപുരം വികാസ്ഭവനിൽ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപ്പ് അദ്ധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ  എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ഒക്‌ടോബർ എട്ടിന് മുൻപ് ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ നൽകണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News