ബിന്ദു കൃഷ്ണയ്ക്ക് മുന്നറിയിപ്പ്…..കോൺഗ്രസ് മുഖപത്രത്തിലെ സപ്ലിമെന്റിൽ നിന്നു പോലും ബിന്ദു ഔട്ട്..

കെപിസിസി പ്രസിഡന്റിനെ സ്വീകരിച്ചു കൊണ്ട് ഡിസിസി വീക്ഷണം പത്രത്തിൽ നൽകിയ സപ്ലിമെന്റിൽ നിന്നു ബിന്ദുകൃഷ്ണ പുറത്ത്. ജില്ലയിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ്,പിസി വിഷ്ണുനാഥ്,സി.ആർ മഹേഷ് ശൂരനാട് രാജശേഖരൻ എന്നിവരുടെ ചിത്രങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയത്.

കെ.സുധാകരൻ ഉത്ഘാടനം ചെയ്യുന്ന കൊല്ലം ജില്ലാ നേതൃസമ്മേളനത്തിന്റെ സപ്ലിമെന്റിൽ നിന്നാണ് ബിന്ദുകൃഷ്ണയെ പുറത്താക്കിയത്.നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തെ തുടർന്ന് ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റിയ ബിന്ദുകൃഷ്ണയെ പുതിയ ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് കോൺഗ്രസ് നേതൃസമ്മേളന സപ്ലിമെന്റിൽ നിന്നും വെട്ടി നിരത്തിയത് പുതിയ കോൺഗ്രസ് രാഷ്ട്രീയം പിടിമുറുക്കിയതിന്റെ നേർകാഴ്ചയായി.

എകെ ആന്റണി മുതൽ സി.ആർ.മഹേഷും ശൂരനാട് രാജശേഖരൻ വരെയുള്ളവരുടെ ചിത്രങ്ങൾ വരെ സപ്ലിമെന്റിൽ ഇടം നേടി. എം.പി എന്ന നിലയിൽ കൊടിക്കുന്നിലും ജില്ലയിലെ രണ്ട് കോൺഗ്രസ് എം.എൽ.എ മാരും സപ്ലിമെന്റിൽ ഉണ്ട്. മുൻ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ ചിത്രം എന്തിന് ഒഴിവാക്കിയെന്ന ചോദ്യത്തിനുള്ള ഉത്തരം നൽകുന്നതിൽ നിന്ന് കോൺഗ്രസ് നേതൃത്വം ഒഴിഞ്ഞുമാറി. ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ബിന്ദുകൃഷ്ണയെ നീക്കിയെങ്കിലും, കോൺഗ്രസ് മുഖപത്രത്തിലെ സപ്ലിമെന്റിൽ ഉൾപ്പെടുത്താത്തത് ഡിസിസി ഓഫീസിൽ നിന്നും പടിയിറങ്ങാത്ത ബിന്ദുകൃഷ്ണക്കുള്ള മുന്നറിയിപ്പായും കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News