ADVERTISEMENT
രാജ്യം വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. കൊവി ഡ് രാജ്യത്തെ ഭൂരിഭാഗം കുടുംബങ്ങളെയും ബാധിച്ചു.രാജ്യത്ത് മരുന്നിനും ചികിത്സയ്ക്കും വലിയ ക്ഷാമം നേരിട്ടു, എന്നാൽ മോദിയുടെ പിറന്നാളിന് കോടിക്കണക്കിന് വാക്സിൻ നല്കുകയുണ്ടായി അത് എന്തുകൊണ്ടാണെന്നും സീതാറാം യെച്ചൂരി ചോദിച്ചു. പതിനാറാമത് സിപിഐ എം ദില്ലി സംസ്ഥാന സമ്മേളന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വിൽക്കാൻ ഇനി ഒന്നും ബാക്കി ഇല്ല, സ്വകാര്യ കമ്പനികൾക്ക് റോഡും റെയിൽവേയും മോദി സർക്കാർ വിൽക്കുന്നു, കമ്പനികൾ കൂട്ടത്തോടെയാണ് രാജ്യം വിടുന്നത് നാൽപ്പത് കോടിയിൽ അധികം യുവാക്കൾക്കാണ് മോദി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം ജോലി നഷ്ടമായതെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം, എന്ത് വിൽക്കാൻ ആണ് മോദി അമേരിക്കയിൽ പോയിരിക്കുന്നത് എന്ന് ജനങ്ങൾക്ക് മനസിലാകുന്നില്ല. സ്ത്രീകളും ദളിതരും ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ അല്ലെന്നും ഇരയാകുന്നവർക്ക് നേരെയാണ് രാജ്യത്ത് നിയമനടപടി ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.