പെട്രോകെമിക്കൽ പാർക്ക്; ധാരണാപത്രത്തിൽ കിൻഫ്രയും ബിപിസിഎല്ലും ഒപ്പുവെച്ചു

കൊച്ചി അമ്പലമുഗളിൽ കിൻഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കൽ പാർക്ക് പദ്ധതിയിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രത്തിൽ കിൻഫ്രയും ബിപിസിഎല്ലും ഒപ്പുവെച്ചു. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ബിപിസിഎൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ സുഭികാഷ് ജെന എന്നിവരാണ് തിരുവനന്തപുരത്ത് ധാരണാപത്രം ഒപ്പിട്ടത്. 2024 ഓടെ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ആയിരക്കണക്കിന് തൊഴിൽ അവസരങ്ങളാണ് പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുക. സംസ്ഥാനത്തിന്റെ വ്യവസായ, സാമ്പത്തിക വളർച്ചയും തൊഴിൽ സൃഷ്ടിയും ലക്ഷ്യമിട്ട് അമ്പലമുകളിലെ 481 ഏക്കർ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുന്നത്. പെട്രോകെമിക്കൽ വ്യവസായത്തിലെ മുൻനിര സ്ഥാപനമായ ബിപിസിഎല്ലിന് 171 ഏക്കർ ഭൂമി പദ്ധതിയിൽ അനുവദിച്ചിട്ടുണ്ട്. 250 ഏക്കർ ഭൂമിയിൽ പെട്രോകെമിക്കൽ വ്യവസായ യൂണിറ്റുകൾക്കും സ്ഥലം അനുവദിക്കും.

അതേസമയം, ബിപിസിഎൽ നൽകുന്ന പെട്രോളിയം ഉൽപ്പന്നങ്ങളും അസംസ്കൃത വസ്തുക്കളും ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുക. പാർക്കിലെത്തുന്ന വ്യവസായ യൂണിറ്റുകൾക്ക് ബിപിസിഎൽ പിന്തുണ നൽകുകയും ചെയ്യും. പാർക്ക് സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിന് കിൻഫ്രയും ബിപിസിഎല്ലും തീരുമാനിച്ചിട്ടുണ്ട്.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ കെ ഇളങ്കോവൻ, ഡയറക്ടർ എസ് ഹരികിഷോർ, ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന, എഎൻ ശ്രീറാം, കുര്യൻ ആലപ്പാട്ട്, ജോർജ്ജ് തോമസ്, എസ് ശ്രീനിവാസൻ, കണ്ണബീരാൻ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News