തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കും; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എം ബി ബി എസ് വിദ്യാർഥിനികളുടെ പരാതി പരിഹരിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി. ഹോസ്റ്റലിലെ അസൗകര്യങ്ങൾക്കു പുറമെ സുരക്ഷാ ഭീഷണിയും നേരിടുന്നുണ്ടെന്ന വിദ്യാർഥിനികളുടെ പരാതി ഉടൻ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

ഹോസ്റ്റലിലെ കുട്ടികൾ നൽകിയ പരാതി നേരിട്ടെത്തി അന്വേഷിക്കാനാണ് മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഹോസ്ററലിൽ എത്തിയത്. മന്ത്രിയും വകുപ്പ്തല ഉദ്യാഗസ്ഥരും ഹോസ്റ്റലും സാഹചര്യവും നേരിട്ട് കണ്ട് വിലയിരുത്തി.

വിദ്യാർത്ഥിനികളുടെ പരാതി പരിഹരിക്കാമെന്ന് മന്ത്രി വിദ്യാർഥിനികൾക്ക് ഉറപ്പ് നല്കി. ഹോസ്റ്റലിലെ അസൗകര്യങ്ങൾക്ക് പുറമെ സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. ഹോസ്ററലിനു മുമ്പിൽ വന്ന് ചിലർ നഗ്നതാ പ്രദർശനം നടത്തിയതായി വിദ്യാർഥിനികൾ രണ്ടുവട്ടം പൊലീസിന് പരാതി നൽകിയിട്ടുണ്ട്.എം ബി ബിഎസ് – ബിഡിഎസ് ലാബ് ടെക്നീഷ്യന്‍, ബിഫാം കോഴ്സുകൾക്ക് പഠിക്കുന്ന മുന്നൂറ്റി അമ്പതോളം വിദ്യാർഥിനികളാണ് ഹോസ്റ്റലിൽ കഴിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News