വി കെ അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. കെ അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു കൊണ്ടു പോവുക എന്ന രാഷ്ട്രീയ കാഴ്ചപ്പാടാണ് സാമൂഹ്യ ഇടപെടലുകളിൽ അബ്ദുൽ ഖാദർ മൗലവി ഉയർത്തിപ്പിടിച്ചത്. അത് അദ്ദേഹത്തെ കണ്ണൂർ മേഖലയിൽ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സ്വീകാര്യനായ പൊതുപ്രവർത്തകനാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 79 വയസ്സായിരുന്നു.കേരള ടെക്സ്റ്റയിൽസ് കോർപറേഷൻ ചെയർമാനായി ജോലി ചെയ്തിട്ടുണ്ട്. കണ്ണൂർ ചന്ദ്രിക ഗവേണിങ് ബോഡി ചെയർമാനാണ്. നാൽപ്പതു വർഷമായി കണ്ണൂർ ജില്ലാ മുസ്‌ലിംലീഗിന്റെ ഭാരവാഹിത്വത്തിൽ ഉള്ള നേതാവാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News