രോഹിണി കോടതി വെടിവെപ്പ് : അഭിഭാഷകർ നാളെ പണിമുടക്കും

രോഹിണി കോടതിയിൽ നടന്ന വെടിവെപ്പിൽ പ്രതിഷേധിച്ച് ദില്ലിയിലെ എല്ലാ ജില്ലാ കോടതികളിലെയും അഭിഭാഷകർ നാളെ പണിമുടക്കും. കോടതിയിലെ സുരക്ഷ വീഴ്ചയിൽ പ്രതിഷേധിച്ചാണ് നാളെ പണിമുടക്കുന്നത് .

അതേസമയം, ഇന്ന് ദില്ലി രോഹിണി കോടതിയിലെ 207-ാം നമ്പർ മുറിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഗുണ്ടാ സംഘങ്ങൾ തമ്മിലാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു.

ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗി ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പിൽ കലാശിച്ചത്. അഭിഭാഷക വേഷത്തിലെത്തിയ രണ്ട് പേരാണ് വെടി ഉതിർത്തത്. കോടതിക്കുള്ളിൽ ഏകദേശം 40 റൗണ്ട് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. അഭിഭാഷകയടക്കം മൂന്നുപേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here