വി കെ അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ അനുശോചിച്ചു

മുസ്‌ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി കെ അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചനമറിയിച്ചു.

“നാലു പതിറ്റാണ്ടിലേറെക്കാലമായി രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ച നേതാവായിരുന്നു വി.കെ.അബ്ദുൾ ഖാദർ മൗലവി. തന്റെ പ്രവർത്തന മേഖലയായ
കണ്ണൂരിൽ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് കൊണ്ടുപോയ പൊതുപ്രവർത്തകനായിരുന്നു” അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അതേസമയം, ഹൃദയാഘാതത്തെ തുടർന്നാണ് വി കെ അബ്ദുൾ ഖാദറിന്റെ അന്ത്യം. 79 വയസ്സായിരുന്നു. കേരള ടെക്സ്റ്റയിൽസ് കോർപറേഷൻ ചെയർമാനായി ജോലി ചെയ്തിട്ടുണ്ട്. കണ്ണൂർ ചന്ദ്രിക ഗവേണിങ് ബോഡി ചെയർമാനാണ്. നാൽപ്പതു വർഷമായി കണ്ണൂർ ജില്ലാ മുസ്‌ലിംലീഗിന്റെ ഭാരവാഹിത്വത്തിൽ ഉള്ള നേതാവാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News