മലയാള ഹ്രസ്വ ഡോക്യൂമെന്ററി ‘കനവ് – ദി ഡ്രീം’ മമ്മൂട്ടി ലോഞ്ച് ചെയ്തു

നെബിഷ് ബെൻസൺ സംവിധാനം ചെയ്യുന്ന മലയാള ഹ്രസ്വ ഡോക്യൂമെന്ററി ‘കനവ് – ദി ഡ്രീം’ മമ്മൂട്ടി ലോഞ്ച് ചെയ്തു.ഷെബിൻ ബെൻസണിന്റെ മൂഖ്നായക് പിക്ച്ചേർസിന്റെ ബാനറിൽ സച്ചു ശാന്തി ജെയിംസ്, നെബിഷ് ബെൻസൺ, ഷെബിൻ ബെൻസൺ എന്നിവർ ചേർന്നാണ് ഡോക്യൂമെന്ററി നിർമ്മിച്ചത്.

സ്വപ്നം കാണുവാൻ ഭയമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കെ ജെ ബേബി സ്ഥാപിച്ച കനവ് എന്ന എഡ്യൂക്കേഷണൽ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്.

കേരളത്തിന്റെ വടക്കൻ ഭാഗമായ വയനാട് ജില്ലയിലാണ് കഥ നടക്കുന്നത്. 3 തലമുറകളിലെ ആദിവാസികളുടെ ജീവിതവും അവരുടെ ഭൂത -ഭാവി-വർത്തമാന കാലഘട്ടത്തെ കേന്ദ്രികരിച്ചുമാണ് കഥ വികസിക്കുന്നത്.

പാട്ടുകളിലൂടെ കഥകൾ പറയുന്ന രീതിയെയാണ് കഥയിൽ സമഗ്രമായി ഉപയോഗിച്ചിരിക്കുന്നത്. മനോഹരമായ വാമൊഴി ഗാനങ്ങൾ അവരുടെ ചുറ്റുമുള്ള എല്ലാത്തിനെയും കുറിച്ചും സംസാരിക്കുന്നു.അതിനാൽ ഈ പാട്ടുകളെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

അതിനുള്ള ഒരു ശ്രമമാണ് ഈ ഹ്രസ്വ ഡോക്യുമെന്ററിഎന്നും അണിയറ പ്രവർത്തകർ പറയുന്നു. ഡോക്യുമെന്ററിയ്ക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തിയത് അഭിനവ് യു.വിയും, ജേക്കബ് റെജിയും ചേർന്നാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel