ഗുരുവായൂർ അർബൻ ബാങ്ക്‌ കോഴ നിയമനം; കോൺഗ്രസ്‌ നേതാക്കളുടെ വീടുകളിൽ വിജിലൻസ്‌ റെയ്‌ഡ്‌

ഗുരുവായൂർ അർബൻ ബാങ്കിലെ കോഴ നിയമനവുമായി ബന്ധപ്പെട്ട്‌ കോൺ​ഗ്രസ്‌ ഭരണസമിതിയം​ഗങ്ങളുടെ വീടുകളിൽ വിജിലൻസ് റെയ്‌ഡ്. ഡിസിസി ജനറൽ സെക്രട്ടറിയും മണലൂർ ബ്ലോക്ക് കോൺ​ഗ്രസ്‌ പ്രസിഡന്റുമായ ബാങ്ക് ചെയർമാൻ വി വേണു​ഗോപാലിന്റെ പാവറട്ടിയിലേയും ​ഗുരുവായൂർ ​നഗരസഭാ മുൻ പ്രതിപക്ഷനേതാവും ​വടക്കേക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ ബാങ്ക് വൈസ് ചെയർമാൻ ആന്റോ തോമസിന്റെ വാഴപ്പുള്ളിയിലേയും ഗുരുവായൂർ ​നഗരസഭാ പ്രതിപക്ഷ നേതാവും ഗുരുവായൂർ​ ബ്ലോക്ക് വൈസ് പ്രസിഡന്റുമായ കെ പി ഉദയന്റെ ​ഗുരുവായൂരിലേയും യുഡിഎഫ് നേതാവ് പി സത്താറിന്റെ വാഴപ്പുള്ളിയിലേയും വീടുകളിലാണ് ഒരേസമയം റെയ്‌ഡ് നടന്നത്‌.

പകൽ 11ന് ആരംഭിച്ച റെയ്‌ഡ് രണ്ട് മണിക്കൂറിലധികം നീണ്ടു. വിജിലൻസ് ഡിവൈഎസ്‌പി പി എസ് സുരേഷിന്റെ നേതൃത്വത്തിൽ സിഐമാരായ യു എച്ച് സുനിൽദാസ്, കെ ജിംപോൾ, കെ എ സരീഷ്, പി എ സലീൽ കുമാർ എന്നിവരാണ് റെയ്‌ഡ് നടത്തിയത്.

റെയ്‌ഡിന്റെ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. ഇവരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും ജനപ്രതിനിധിയടക്കമുള്ള പ്രതികൾ ഒളിവിലാണെന്നാണ് ഉദ്യോ​ഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നത്.

ബാങ്കിലെ പ്യൂൺ, അപ്രൈസർ തസ്‌തികകളിലെ 11 ഒഴിവുകളിലേക്ക് നിയമനവുമായി നടത്തുന്നതിന് 3.3 കോടി കോഴ വാങ്ങിയെന്നും പ്രവേശന പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ കൃത്രിമം നടത്തിയെന്നും താൽപ്പര്യക്കാർക്ക് വേണ്ടി ഇന്റർവ്യൂ നടത്തിയ ദിവസം തന്നെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് അന്നു തന്നെ നിയമനം നൽകിയെന്നും കാണിച്ച് ഉദ്യോ​ഗാർഥിയായിരുന്ന കോൺ​ഗ്രസ്‌ പൂക്കോട് മണ്ഡലം വൈസ് പ്രസിഡന്റ് ​ഗുരുവായൂർ കാവീട് തോണ്ടമ്പിള്ളി മഠത്തിപറമ്പിൽ രാജീവ് ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയിൽ കോടതി നിർദേശപ്രകാരമാണ് തൃശൂർ വിജിലൻസ് ഡവൈഎസ്‌ പി വി രമേശൻ അന്വേഷണം ആരംഭിച്ചത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News