കെപിസിസി പുനഃസംഘടന; താരിഖ് അൻവർ കേരളത്തിലേയ്ക്ക്..

കെപിസിസി പുനഃസംഘടനാ ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേയ്ക്ക്.കൊച്ചിയിൽ എത്തുന്ന താരിഖ് അൻവർ രണ്ട് ദിവസം തിരുവനന്തപുരത്തു ചർച്ചകൾ നടത്തും.ഞായറാഴ്ച നിർണായക ചർച്ചകൾ നടക്കും.അതേ സമയം ഡിസിസി പുനഃസംഘടനയിൽ ഉമ്മൻചാണ്ടി, ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളുടെ അതൃപ്തി പരിഹരിക്കാള്ള ചർച്ചകളും നടത്തിയേക്കുമെന്നാണ് സൂചന.

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ തീരുന്നതിന് മുന്നേ ആണ് കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി താരിഖ് അൻവർ കേരളത്തിലേയ്ക്ക് എത്തുന്നത്.നാളെ ഉച്ചയോടെ കൊച്ചിയിലേക്കെത്തുന്ന താരിഖ് അൻവർ രണ്ട് ദിവസം തിരുവനന്തപുരത്തു ചർച്ചകൾ നടത്തും.

ഞായറാഴ്ചയാകും പേരുകൾ സംബന്ധിച്ച് നിർണായക ചർച്ചകൾ നടക്കുക. നിലവിൽ ഡിസിസി പുനഃസംഘടനയ്ക്ക് പിന്നാലെ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കള്‍ക്ക് വലിയ അതൃപ്തി ഇപ്പോഴും നിലനിൽക്കുന്നു.

താരിഖ് അൻവറിനെതിരെയും വലിയ പരാതികളാണ് ഹൈക്കമാൻഡിന്റെ മുന്നിൽ എത്തിയത്. കെസി വേണുഗോപാലിന്റെ തീരുമാനങ്ങൾക്ക് ഒത്താശ ചെയ്യുകയാണെന്നും ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നുമാണ് പരാതികൾ.ഈ സാഹചര്യത്തിൽ കൂടിയാണ് താരിഖ് അൻവറിന്റെ കേരളാ സന്ദർശനം.

കെപിസിസി പുനഃസംഘടനക്ക് പുറമെ മുതിർന്ന നേതാക്കളുമായുള്ള പ്രശ്നങ്ങളിൽ മഞ്ഞുരുക്കലും അജണ്ടയിലുണ്ട്.ഇതിന്റെ ഭാഗമായി ഉമ്മൻചാണ്ടി, ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളുമായി താരിഖ് അൻവർ ചർച്ച നടത്തിയേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News